
തിരുവനന്തപുരം: വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ ഗവർണർമാരുടെ യോഗത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാൻ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിക്കും മുൻപിലായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
അതേസമയം ഉരുൾപൊട്ടലിൽ ആകെ മരണം 334 ആയി. വെള്ളിയാഴ്ച 18 മൃതദേഹങ്ങൾ കൂടി ലഭിച്ചു. ഇനി 280 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ 184 മൃതദേഹങ്ങളാണു കണ്ടെടുത്തത്. വെള്ളിയാഴ്ച 12 മൃതദേഹങ്ങൾ കണ്ടെടുത്തുത്.






