
ഷിംല: ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അമ്പതോളം പേര് മരിച്ചതായി മന്ത്രി വിക്രമാദിത്യ സിങ്. മരിച്ചവരുടെ എണ്ണം രക്ഷാദൗത്യം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഔദ്യോഗികമായി പറയാനാകുകയുള്ളൂവെന്നും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ്-7 വരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഹിമാചൽ പ്രദേശിലെ രാംപുരയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താനായി എസ്കവേറ്ററുകളും കെഡാവർ നായ്ക്കളേയും എത്തിച്ചെന്ന് കരസേന അറിയിച്ചു. സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങൾക്കും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു 50,000 രൂപ പ്രഖ്യാപിച്ചു.
അതേസമയം ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് കുടുങ്ങിയ 800ഓളം തീർത്ഥാടകരെ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതുവരെ 15 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ഇരുസംസ്ഥാനത്തും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയി
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത്, അസം, മേഘാലയ, വെസ്റ്റ് മധ്യപ്രദേശ്, ഈസ്റ്റ് മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.






