
ഗ്രൗണ്ടില്‍ ദ്രുതഗതിയില്‍ ശരിയായ തീരുമാനമെടുക്കുന്ന കാര്യത്തില്‍ ലോകത്ത് ഒരു നായകനും ഇന്ത്യയുടെ മൂന് നായകന് മഹേന്ദ്രസിംഗ് ധോനിയോളം വരില്ല. പ്രത്യേകിച്ചും ഡിആര്‍എസിന്റെ കാര്യത്തില്‍. ഇക്കാര്യം ധോനി നായകസ്ഥാനം വിട്ട ശേഷം നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മുഴുവനും കണ്ടതാണ്. രണ്ടാമത്തെ മത്സരം നടന്ന ഇന്നലെയും ധോനിയുടെ കഴുകന് കണ്ണുകള്‍ ടീമിന് തുണയായി. ഇത്തവണ രക്ഷപ്പെട്ടത് ധോനിയെ എപ്പോഴും പഴിക്കുന്ന യോഗ്രാജ് സിംഗിന്റെ മകനും ഇന്ത്യയുടെ ഇടംകയ്യന്‍ ബാറ്റ്സ്മാനുമായ യുവ് രാജ് സിംഗിനെയാണ്.
കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വേണ്ടസമയത്ത് വേണ്ടപോലെ ഇടപെട്ട് അംപയര്‍ക്ക് ഡിആര്‍എസ് അപ്പീല്‍ നല്കിയ ധോനി യുവിയെ അമ്പയറുടെ ഒരു തെറ്റായ ക്യാച്ച് തീരുമാനത്തില്‍ നിന്നുമായിരുന്നു രക്ഷിച്ചത്. കളി 41 ാം ഓവറില്‍ എത്തിയപ്പോള്‍ ഇംഗ്ളീഷ്ബൗളര് ക്രിസ്വോക്സിനെ സ്ക്വീസിന് ശ്രമിച്ച യുവിയെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര് സ്റ്റമ്പിന് പിന്നില്‍ പിടിച്ചു.
ഇംഗ്ളീഷ് ടീം മുഴുവന്‍ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഔട്ടായതായി വിധിക്കുകയും ചെയ്തു. യുവിക്ക് പോലും തെല്ലും സംശയം ഇല്ലാത്ത തീരുമാനം എന്നാല്‍ എതിര്‍വശത്ത് തൊട്ടടുത്ത് നിന്ന് എല്ലാം കണ്ടുകൊണ്ടിരുന്ന ധോനിക്ക് തോന്നി. ബോള്‍ നിലത്തു സ്പര്‍ശിച്ചെന്ന് 100 ശതമാനം ഉറപ്പായ ധോനി അപ്പീലിന് അപേക്ഷിച്ചു. ധോനിയുടെ തീരുമാനം ശരിയാണെന്നും പന്ത് ഔട്ട്സൗഡ് എഡ്ജ് ചെയ്ത് ബൗണ്‍സ് ചെയ്തതായും ടെലിവിഷന്‍ റീപ്ളേയില്‍ വ്യക്തം. മൂന്നാം അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ഇത് നിര്‍ണ്ണായകമായി മാറുകയും ഇന്ത്യയ്ക്കായി സെഞ്ച്വറി (150 റണ്‍സ്) അടിച്ചു യുവി വിജയത്തില്‍ അടിത്തറ പാകുകയും ചെയ്തു.
ഇന്ത്യജയിച്ച കഴിഞ്ഞ മത്സരത്തിലും ധോനിയുടെ സമാന രീതിയിലുള്ള ഒരു ഇടപെടല്‍ ഇന്ത്യയ്ക്ക് തുണയായിരുന്നു. പൂനെയില്‍ നടന്ന മത്സരത്തില്‍ ധോനിയുടെ ബുദ്ധിപൂര്‍വ്വമായ തീരുമാനത്തിന് ഇരയായത് ഇയാന്‍ മോര്‍ഗനായിരുന്നു. ഹര്‍ദിക് പാണ്ഡ്യയൂടെ ഓവറില്‍ പന്ത് മോര്‍ഗന്റെ ബാറ്റില്‍ ഉരസി ധോനിയുടെ കൈകളില്‍ എത്തി. ധോനിയും പാണ്ഡ്യയും ആവര്‍ത്തിച്ച അപ്പീല്‍ ചെയ്തിട്ടും അമ്പയര്‍ കുലുങ്ങിയില്ല. എന്നാല്‍ ഉടന്‍ ധോനി നായകനല്ലെന്നത് മറന്ന് ഡിആര്‍എസിന് അപേക്ഷിച്ചു. ധോനിയുടെ അബദ്ധം മനസ്സിലാക്കി കോഹ്ലി ആവശ്യം ആവര്‍ത്തിക്കുകയും മൂന്നാം അമ്പയര്‍ ധോനിയെ ശരി വെയ്ക്കുകയും ചെയ്തു.
ഡിആര്‍എസിന്റെ കാര്യത്തില്‍ ധോനിയുടെ തീരുമാനങ്ങള്‍ 95 ശതമാനവും ശരിയാണെന്നതാണ് അദ്ദേഹത്തെ വിശ്വസിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകം എന്നായിരുന്നു ഇതിന് കോഹ്ലി പിന്നീട് നല്കിയ മറുപടി. സാധാരണഗതിയില്‍ ഡിആര്‍എസ് അപ്പീലിന് നായകന് വേണം അപേക്ഷിക്കാന്‍. എന്നാല്‍ ധോനി താന്‍ നായകസ്ഥാനം മാറിയത് മറന്നു പോകുകയായിരുന്നു. എന്തായാലും ഡിആര്‍എസിന്റെ കാര്യത്തില്‍ നല്ല റെക്കോഡാണ് ധോനിക്ക്. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജില്‍ കളിക്കാര്‍ ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഡിഎസ്ആര്‍ എന്നാല്‍ ഡിസിഷന്‍ റിവ്യൂ സിസ്്റ്റം എന്നാണോ അതോ ധോനി റിവ്യൂ സിസ്റ്റം എന്നാണോ എന്ന്.




