
പാരീസ്: പാരിസ് ഒളിംപിക്സ് പുരുഷ ലോങ് ജംപില്‍ ഇന്ത്യന്‍ താരം ജസ്വിന് ആല്ഡ്രിന് ഫൈനലിലെത്താതെ പുറത്ത്. ഗ്രൂപ്പ് ബിയിലെ യോഗ്യത മത്സരത്തില്‍ 7.16 മീറ്റര്‍ ദൂരമാണ് താരത്തിന് ചാടാനായത്. ഫൈനലിലേക്ക് യോഗ്യത നേടാന്‍ 8.15 മീറ്ററായിരുന്നു ആവശ്യം.
തമിഴ്നാട് സ്വദേശിയായ ജസ്വിന്റെ ആദ്യ രണ്ട് ശ്രമങ്ങള്‍ ഫൗളായിരുന്നു. മൂന്നാം ശ്രമത്തിലാണ് താരം 7.16 മീറ്റര്‍ ദൂരം ചാടിയത്. ഇതോടെ 16 പേരടങ്ങിയ ഗ്രൂപ്പ് ബിയില്‍ നിന്ന് 13-ാമതെത്തിയ ജസ്വിന് ഫൈനലിലേത്ത് യോഗ്യത നേടാന്‍ കഴിയാതെ പോവുകയായിരുന്നു.






Comments