പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് കൂടുതല്‍ തിളങ്ങിയത് തമിഴ് സിനിമകളിലാണ്. തെലുങ്ക്, കന്നട സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. സിനിമയിലെത്തി ഏഴു വര്‍ഷം പിന്നിടുന്ന താരത്തിന്റെ കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്, പാ പാണ്ടി, ജുംഗ, ഇബ്ലിസ്, ബ്രദേഴ്സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലായി നായിക വേഷത്തിലെത്തിയ ഒട്ടനവധി ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതാണ്. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് മഡോണയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് മഡോണ.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മുഗള്‍ രാജകുമാരിയെ പോലെ തിളങ്ങി നില്ക്കുന്ന മഡോണയയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. നിറയെ ആന്റ്വിക് ആഭരണങ്ങളും മൂക്കുത്തിയും തലയില്‍ ദുപ്പട്ടയുമൊക്കെയണിഞ്ഞ് ഒരു നവവധുവിനെപ്പോലെയാണ് മഡോണ ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകള്‍.

Comments