
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. മലയാളി ഡ്രൈവർ അർജുനെ കാണാതായ പ്രദേശത്ത് 66 കിലോമീറ്ററ ചൂറ്റളവിലാണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്.
ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാൻ കരയിലെത്തിച്ച് ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. നേരത്തെ, അർജുന്റെ്സഹോദരന്റെ് ഡിഎൻഎ ജില്ലാഭരണകൂടത്തിന്റെ് കൈവശമുണ്ട്. ഇതും ചേർത്ത് പരിശോധിക്കണമെന്ന് കുടുംബം പറയുന്നു.
ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മൽപെ സ്ഥലത്തില്ല. വിവരത്തിന്റെ് അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. മൃതദേഹം ജീർണാവസ്ഥയിലാണ്.






