
തിരുവനന്തപുരം; വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഉന്നതവിദ്യാഭ്യാസ - സമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു രണ്ട് ലക്ഷം രൂപ സംഭാവന നല്കി. ഈ തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കൈമാറിയത്.മന്ത്രിമാര്‍ നല്കുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡോ. ബിന്ദുവിന്റെ സംഭാവന.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഒരു ലക്ഷം രൂപ സംഭാവന നല്കി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് വി ഡി സതീശന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കിയിരുന്നു. നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.






