
പാരീസ്: ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരില്‍ ഒളിമ്പിക്സില്‍ നിന്നും അയോഗ്യയാക്കപ്പെട്ട ഗുസ്തിതാരം വിനേഷ് ഫോഗോട്ടിനെ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 കിലോ വനിതകളുടെ ഫൈനല്‍ ഗുസ്തി മത്സരത്തില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് 29 കാരി ബുധനാഴ്ച ബോധംകെട്ടുവീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ മത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ മത്സരത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ചയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. നിലവില്‍ ഒളിമ്പിക്സ് വില്ലേജിലെ പോളിക്ലിനിക്കിലാണ് വിനേഷ്. അയോഗ്യത കല്‍പ്പിച്ച തീരുമാനത്തിനെതിരെ താരം സ്പോര്‍ട്സ് ആര്ബിട്രേഷന് കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അതിന്റെ വിധി ഇന്നു വരുമെന്നാണ് സൂചന. തനിക്ക് വെള്ളി മെഡലിനെങ്കിലൂം അര്‍ഹതയുണ്ടെന്നാണ് താരം ഉന്നയിച്ചിട്ടുള്ള വാദം. വിനേഷും അവളുടെ പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും മുടി മുറിക്കുക, രക്തം പുറന്തള്ളാന്‍ ശ്രമിക്കുക തുടങ്ങിയ അങ്ങേയറ്റത്തെ നടപടികള്‍ കൊണ്ട് പരമാവധി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ നിന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ കായികതാരമാണ് വിനേഷ്. ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാനെ 5-0ന് തോല്‍പ്പിച്ചായിരുന്നു നേരത്തേ വിനേഷ് ഒളിമ്പിക്സ് ഫൈനലിലെത്തിയത്. സെമിഫൈനല്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരി ്എന്ന നിലയില്‍ ഓഗസ്റ്റ് 6 ചൊവ്വാഴ്ച അവര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. അതുവഴി ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. 'വനിതകളുടെ ഗുസ്തി 50 കിലോഗ്രാം ക്ലാസില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാര്‍ത്ത ഖേദത്തോടെയാണ് ഇന്ത്യന്‍ സംഘം പങ്കുവെക്കുന്നത്.
രാത്രി മുഴുവന്‍ ടീം പരമാവധി ശ്രമിച്ചിട്ടും രാവിലെ ഭാരം കുറച്ച് ഗ്രാമിന് 50 കിലോഗ്രാമില്‍ കൂടുതല്‍ കുറക്കാനായില്ല. വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ നേതൃത്വത്തിന്റെ ലൈംഗികാതിക്രമത്തിനെതിരെ ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ പ്രമുഖരായ മുഖങ്ങളാണ് വിനേഷും സാക്ഷി മാലിക്കും. സാധാരണയായി 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷിന് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കാന്‍ 50 കിലോഗ്രാം വിഭാഗത്തിലേക്ക് മാറേണ്ടി വന്നു.
''എനിക്ക് എന്റെ ഭാരം കുറേക്കൂടി നന്നായി നിയന്ത്രിക്കേണ്ടി വരും. ഇത്രയും കാലം കഴിഞ്ഞ് ഞാന്‍ എന്നെത്തന്നെ 50 കിലോഗ്രാമിലേക്ക് താഴ്ത്തി, അതിനാല്‍ എനിക്ക് കഴിയുന്നിടത്തോളം നിലനിര്‍ത്താന്‍ ശ്രമിക്കും. പേശികളുടെ പിണ്ഡം കാരണം ശരീരഭാരം കൂടാതെ നോക്കുന്നത് എനിക്ക് എളുപ്പമല്ല. ഇത് വളരെ ഉയര്‍ന്നതാണ്.''ഏപ്രിലില്‍ ഇന്ത്യയ്ക്കുള്ള 50 കിലോ ക്വാട്ട നേടിയ ശേഷം വിനേഷ് പിടിഐയോട് പറഞ്ഞു. നേരത്തെ റിയോ ഒളിമ്പിക്സിലും ടോക്കിയോ ഗെയിംസിലും വിനേഷ് നേരത്തെ പുറത്തായിരുന്നു.






