
കണ്ണൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പ്രധാനമന്ത്രിയുടെ വിമാനം 11 മണിക്ക് എത്തിച്ചേരുമെന്നാണ് അറിയിച്ചതെങ്കിലും 10:51- യോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദേഹത്തെ മുഖ്യമന്ത്രി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ വിമാനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമുണ്ടായിരുന്നു.
ധാനമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്ററിനു പുറമെ മറ്റൊരു ഹെലികോപ്റ്റർ കൂടിയുണ്ട്. ഇതിൽ മുഖ്യമന്ത്രിയും.ഗവർണറും വയനാട്ടിലെത്തും. ഹെലികോപ്റ്ററിൽ കൽപറ്റയിലെത്തുന്ന അദ്ദേഹം റോഡ് മാർഗം ചൂരൽമലയിലേക്ക് പോകും. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മന്ത്രിമാരായ കെ. രാജൻ. ഒ.ആർ. കേളു, ടി.സിദ്ദീഖ് എംഎൽഎ എന്നിവർ കൽപറ്റ ഹെലപാഡിലെത്തി.
ബെയ്ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും.
മേപ്പാടി ആശുപത്രിയിൽ കഴിയുന്ന അരുൺ, അനിൽ, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോദി സന്ദർശിക്കുന്നത്. ചെളിക്കൂനയിൽ അകപ്പെട്ട് മണിക്കൂറുകൾക്കുശേഷം രക്ഷാപ്രവർത്തകർ രക്ഷിച്ചയാളാണ് അരുൺ, നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലാണ് അനിൽ. രക്ഷാപ്രവർത്തനത്തിനിടെ കാണാതായ ശരത് ബാബുവിന്റെ മാതാപിതാക്കളായ മുരുകനെയും സുബ്ബലക്ഷ്മിയെയും പ്രധാനമന്ത്രി കാണും






