ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഒരു ഗേറ്റ് തകര്‍ന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ പത്തിനു രാത്രിയോടെയാണ് അണക്കെട്ടിന്റെ 19-ാം ഗേറ്റിനു തകരാറുണ്ടായത്. ഗേറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന റോപ്പ് പൊട്ടിയതാണു പ്രശ്നമായത്. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. അപകടത്തെത്തുടര്‍ന്ന്, എല്ലാ ഗേറ്റുകളും തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കി.
റിസര്‍വോയറില്‍നിന്ന് ഏകദേശം 60,000 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടശേഷമേ 19-ാം ഗേറ്റിനു സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്‍തോതില്‍ വെള്ളം പുറത്തേക്കു വരുന്നതിനാല്‍ കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിപുര്‍ ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൃഷ്ണ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കനാലുകളും അരുവികളും മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യയില്‍, മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ സുര്‍ക്കി മിശ്രിതംകൊണ്ടു നിര്‍മിച്ച രണ്ടാമത്തെ വലിയ അണക്കെട്ടാണ് തുംഗഭദ്ര. ചെളിയും ചുണ്ണാമ്പു കല്ലും ശര്‍ക്കരയും കരിമ്പിന് നീരും മുട്ടയുടെ വെള്ളയും മറ്റും ചേര്‍ത്തു തയാറാക്കുന്ന മിശ്രിതമാണ് സുര്‍ക്കി. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു അണക്കെട്ടിന്റെ ആദ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പിന്നീടു സിമെന്റ് ഉപയോഗിച്ച് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ജലസേചനം, വൈദ്യുതോല്‍പ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന അണക്കെട്ടാണു തുംഗഭദ്ര. കര്‍ണാടകത്തിലെയും ആന്ധ്രയിലെയും കര്‍ഷകര്‍ വേനല്‍ക്കാലത്ത് ഉപയോഗിക്കുന്നത് ഈ അണക്കെട്ടിലെ ജലമാണ്. പശ്ചിമഘട്ടത്തില്‍നിന്ന് ഉത്ഭവിക്കുന്ന തുംഗ, ഭദ്ര നദികളില്‍നിന്നാണ് തുംഗഭദ്ര എന്ന പേര് ലഭിച്ചത്. കര്‍ണാടകത്തിലൂടെ 382 കിലോമീറ്റര്‍ ഈ നദികള്‍ ഒഴുകുന്നുണ്ട്. നദികള്‍ ആന്ധ്രയില്‍ എത്തുമ്പോള്‍ ഒന്നിച്ചുചേരും.
തുംഗഭദ്ര പദ്ധതിക്ക് 1945ലാണു തറക്കല്ലിട്ടത്. പദ്ധതിക്കായി ഏകദേശം 90 ഗ്രാമങ്ങളിലായി 50,000ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഹൈദരാബാദിലെ രാജാവും മദ്രാസ് പ്രസിഡന്‍സിയും ചേര്‍ന്നാണ് നിര്‍മാണം ആരംഭിച്ചത്. സ്വാതന്ത്യം ലഭിച്ചശേഷം മൈസൂര്‍, ഹൈദരാബാദ് സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി മാറി. ജലം രണ്ടു സംസ്ഥാനങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
തുംഗഭദ്ര അണക്കെട്ടില്‍ 70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഗൗരവമുള്ള പ്രശ്നമുണ്ടാകുന്നത്. 3.73 ക്യുബിക് കിലോമീറ്ററാണ് അണക്കെട്ടിന്റെ മൊത്തം സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം 28,180 ചതുരശ്ര കിലോമീറ്റര്‍ വരും. 2016 ല്‍ മഹാരാഷ്ട്രയിലെ മഹാഡില്‍ സുര്‍ക്കി മിശ്രിതംകൊണ്ടു നിര്‍മിച്ച പാലം ഒലിച്ചുപോയിരുന്നു. 88 വര്‍ഷം പഴക്കമുള്ള പാലമായിരുന്നു അത്.

Comments