
മസാച്യുസിറ്റ്സ്: ശുചിമുറി ഉപയോഗിക്കുന്നതിനായി മസാച്യുസ്റ്റിസിലെ സലൂണില്‍ അതിക്രമിച്ച് കയറി സീക്രെട് സര്‍വീസ് ഏജന്റുമാര്‍. സംഭവം വിവാദമായതിന് പിന്നാലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്െ ധനസമാഹരണ പരിപാടിയുടെ സുരക്ഷ ഒരുക്കുന്നതിന് എത്തിയ സീക്രെട് സര്‍വീസ് ഏജന്റുമാര്ക്കെതിരെയാണ് സലൂണ്‍ ഉടമ പരാതി സ്വീകരിച്ചത്. ജൂലൈ 27-ന്, പിറ്റ്സ്ഫീല്ഡിലെ ഫോര്‍ വണ്‍ ത്രീ സലൂണില്‍ വച്ചാണ് സംഭവം. കമല ഹാരിസിന്റെ ധനസമാഹരണ പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതിനാണ്സീക്രെട് സര്‍വീസ് ഏജന്റുമാര്‍ ഇവിടെ എത്തിയത്. സുരക്ഷാ ക്യാമറകളില്‍ ടേപ്പ് ഒട്ടിച്ച ശേഷം പൂട്ട് തകര്‍ത്താണ് ഇവര്‍ കെട്ടിടത്തില്‍ പ്രവേശിച്ചതെന്ന് മസാച്യുസെറ്റ്സിലെ പിറ്റ്സ്ഫീല്ഡിലെ ഫോര്‍ വണ്‍ ത്രീ സലൂണ്‍ ഉടമ അലീസിയ പവര്‍സ് ബിസിനസ് ഇന്‍സൈഡറിനോട് പറഞ്ഞു.
ലഭ്യമായ വിഡിയോ ദൃശ്യങ്ങളില്‍ ഒരുസീക്രെട് സര്‍വീസ് ഏജന്റ് ക്യാമറയില്‍ ടേപ്പ് ഒട്ടിക്കുന്നതും പിന്നീട് നാല് വ്യക്തികള്‍ അനുമതിയില്ലാതെ സലൂണിലേക്ക് പ്രവേശിക്കുന്നതും കാണാന്‍ സാധിക്കും. ഈ സമയം സലൂണിലെ സുരക്ഷാ അലാറം മുഴങ്ങിയിരുന്നു. ''സുരക്ഷാ നടപടികളുടെ ഭാഗമായിസീക്രെട് സര്‍വീസ് ഏജന്റമാര്‍ മുന്‍കൂറായി നിര്‍ദേശിച്ച പ്രകാരമാണ് അന്നേ ദിവസം കട അടച്ചത്. സംഭവ ദിവസം, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അനുവാദമില്ലാതെ ബാത്ത്റൂം ഉപയോഗിക്കാനായി സലൂണില്‍ പ്രവേശിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം നിരവധി ആളുകള്‍ കെട്ടിടത്തിന് അകത്തും പുറത്തും ഉണ്ടായിരുന്നു. സുരക്ഷാ അലാറം ഇവര്‍ ഓഫാക്കി. ഇവര്‍ തിരികെ പോയപ്പോഴും കെട്ടിടം പൂട്ടിയില്ല. ക്യാമറയില്‍ നിന്ന് ടേപ്പും മാറ്റിയിട്ടില്ലായിരുന്നു '' അലീസിയ പവര്‍സ് വ്യക്തമാക്കി.
കെട്ടിട ഉടമ ബ്രയാന്‍ സ്മിത്തുംസീക്രെട് സര്‍വീസ് ഏജന്റുമാര്‍ക്ക് കെട്ടിടത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു.സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് സ്ഥീകരിച്ച ഏജന്‍സി അലീസിയ പവര്സിനോട് മാപ്പ് പറഞ്ഞു.






