
മലയാളത്തിൽ ഭാഗ്യദേവതയായി ശ്രദ്ധിക്കപ്പെട്ട താരമാണ് കനിഹ. 2009 ല്‍ റിലീസ് ചെയ്ത സത്യന് അന്തിക്കാട് ചിത്രം ഭാഗ്യദേവതയിൽ ജയറാമിന്റെ നായികയായി എത്തി മലയാള മനസ്സിൽ ചേക്കേറിയ കനിഹ പിന്നീട്ടിങ്ങോട്ട് സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.
ഇടയ്ക്കിടെ സിനിമകളിൽ വന്നു പോകുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യല്‍ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.
ഫോട്ടോ ഷൂട്ടുകളും യാത്ര ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം അതിലൂടെ പങ്കിടാറുണ്ട്.മോഡേൺ ആയിക്കോട്ടെ ട്രെഡിഷണൽ ആകട്ടെ ഏതൊരു ഔട്ട്ഫിറ്റിലും അതീവ സുന്ദരിയായിട്ടാണ് കനിഹയെ കാണുന്നത്.
ഇപ്പോഴിതാ ചുവപ്പ് സാരിയിലുള്ള കിടിലന്‍ ചിത്രങ്ങളാണ് കനിഹ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് ചുവപ്പ് സാരിക്കൊപ്പം താരം ധരിച്ചിരിക്കുന്നത്. "ചുവപ്പിനോടുള്ള പ്രണയം..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങളും വീഡിയോയും പങ്കു വച്ചിരിക്കുന്നത്.
കനിഹയിപ്പോൾ കുടുംബസമേതം ചെന്നൈയിലാണ്. 42 വയസ് കഴിഞ്ഞെങ്കിലും ഇപ്പോഴും ഫിറ്റ്നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താരം തയ്യാറല്ല. വർക്ക് ഔട്ട് വീഡിയോകളും താരം പങ്കു വയ്ക്കാറുണ്ട്.
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജ, ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര് യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, സിബിഐ 5 - ദ ബ്രെയ്ന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.






