
കൊല്‍ക്കത്ത; കൊല്‍ക്കത്തയിലെ ആര് ജി കാര്‍ മെഡിക്കല്‍ കോളജ് ആസുപത്രിയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബി ഐ അന്വേഷണത്തെക്കുറിച്ച് പരമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഭവം അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണ്. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളോട് സംസാരിച്ച് മമത ബാനര്‍ജി കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
'വിഷയം അന്വേഷിക്കുന്നതിനായി ഡോഗ് സ്ക്വാഡ്, വീഡിയോ ഡിപ്പാര്‍ട്ട്മെന്റ്, ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ചയ്ക്കകം കേസ് പരിഹരിക്കാന്‍ കൊല്‍ക്കത്ത പൊലീസിന് കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് സിബിഐക്ക് കൈമാറും. ഇത് അങ്ങേയറ്റം വേദനാജനകമായ സംഭവമാണ്. കേസില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും ഉടന്‍ ശിക്ഷിക്കപ്പെടണം. ഈ കേസ് വേഗത്തിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, കാരണം ജുഡീഷ്യല്‍ നടപടികള്‍ വേഗത്തിലാകും. ആശുപത്രിയില്‍ നഴ്സുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും സംഭവം നടന്നപ്പോള്‍ ഞെട്ടിപ്പോയി.






