
ജപ്പാനില്‍ ഫിന് വിഭാഗത്തിലുള്ള തിമിംഗലത്തെ വേട്ടയാടി കൊന്നു. വേട്ടയാടാന്‍ അനുവാദമുള്ള തിമിംഗലങ്ങളുടെ പട്ടികയില്‍ ഈ വര്‍ഷം മേയില്‍ ഫിന് തിമിംഗലങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. നീലത്തിമിംഗലങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലുപ്പമുള്ള തിമിംഗലങ്ങളാണ് ഫിന് തിമിംഗലങ്ങള്‍. വംശനാശ ഭീഷണിക്ക് സാധ്യതയുള്ള ജീവികളുടെ പട്ടികയിലാണ് ഇവയെ രാജ്യാന്തര പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജപ്പാനിലെ ക്യോഡോ സെന്പാകു എന്ന കമ്പനിയാണ് തിമിംഗല വേട്ട നടത്തിയത്. ഹിദേകി ടൊകോറോ എന്ന സംരഭകന്റെ കീഴിലുള്ള കമ്പനിയാണ് ക്യോഡോ സെന്പാകു. കാംഗെ മാരു എന്ന എുതിയ തിമിംഗലവേട്ടക്കപ്പല്‍ ഇവര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. 48 ദശലക്ഷം ഡോളറാണ് കാംഗെമാരുവിന് വേണ്ടി വന്ന ചെലവ്. 370 അടി നീളവും 9300 ടണ്‍ ഭാരവുമുള്ള കപ്പലാണ് ഇത്. നേരത്തെ ജപ്പാനില്‍ നിന്ന് നിഷിന് മാരു എന്നൊരു തിമിംഗലവേട്ടക്കപ്പല്‍ സമുദ്രത്തില്‍ ഇറങ്ങിയിരുന്നു. ഒഴുകുന്ന അറവുശാല എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ കപ്പലിനെ വിമള്നാത്മകമായി വിശേഷിപ്പിച്ചിരുന്നത്. ഏകദേശം 3 പതിറ്റാണ് നീണ്ട വേട്ടദൗത്യങ്ങള്ക്കൊടുവില് ഈ കപ്പല്‍ 2020 ല്‍ ഡീകമ്മീഷന്‍ ചെയ്യപ്പെട്ടു. ഇതിനിടയില്‍ പലതവണ പരിസ്ഥിതി പ്രവര്‍ത്തകള്‍ ഈ കപ്പലിന് നേര്‍ക്ക് കടല്‍സമരങ്ങള്‍ നടത്തിയിരുന്നു.
ചിലയിനം തിമിംഗലങ്ങളെ ഉള്‍പ്പെടുത്തി 2019 ലാണ് ജപ്പാന് തിമിംഗലവേട്ട തുടങ്ങിയത്. തിമിംഗല വേട്ട മുനഷ്യരുടെ സമീപകാല ചരിത്രത്തിലെ വളരെ സജീവമായ ഒരേടായിരുന്നു. മനഷ്യപ്രവര്ത്തനങ്ങള് മൂലം നീലത്തിമംഗലങ്ങള് ഉള്‍പ്പെടെ പല തിമിംഗല വംശങ്ങളും കടുത്ത പ്രതിസന്ധി നേരിട്ടു. 1986ല്‍ രാജ്യാന്തര വേലിങ്ങ് കമ്മീഷന് വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗല വേട്ട നിരോധിച്ചു. രാജ്യാന്തര വേലിജ് കമ്മീഷനില്‍ നിന്ന് ജപ്പാന് അടുത്തിടെ പിന്മാറി. ജപ്പാന്, നോര്‍വെ, ഫില്ലാന്ഡ് എന്നീ രാജ്യങ്ങള്‍ തിമിംഗലവേട്ട നിരോധത്തിന് പണ്ടേ എതിരായിരുന്നു.
Fin Whale casually scooping an entire country of krill fish 😯 pic.twitter.com/nrWvDcwp1n
— Nature is Amazing ☘️ (@AMAZlNGNATURE) May 31, 2024






