
കൊല്‍ക്കത്ത; പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപിക്കെത്തിരെ ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്നലെ അക്രമം നടത്തിയത് വിദ്യാര്‍ത്ഥികളോ സംഘനയുമായി ബന്ധപ്പെട്ടവരെ അല്ലെന്നും അക്രമികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനര്‍ജിയുടെ ആരോപണം. ഡോക്ടര്‍മാര്‍ സമരം നിര്‍ത്തണമെന്നും മമത ആവസ്യപ്പെട്ടു. ആശുപത്രിയില്‍ നടന്ന ആക്രണണത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറ്റുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഡോക്ടര്‍മാരുടെ സമരവേദിയിലേക്ക് ഒരുസംഘം അക്രമികള്‍ ഇരച്ചെത്തിയത്. ആശുപത്രിയും സമരവേദിയും അടിച്ചുതകര്‍ത്ത അക്രമികള്‍ ഡോക്ടര്‍മാരുള്‍പ്പടെ സമരം ചെയ്യുന്നവരെ മര്‍ദിച്ചു. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാ?ഗമടക്കം പൂര്‍ണമായും അക്രമികള്‍ തകര്‍ത്തു തരിപ്പണമാക്കി. സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും തകര്‍ത്തു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന വന്‍ പോലീസ് സംഘം എല്ലാറ്റിനും മൂകസാക്ഷികളായെന്നാണ് ദൃക്സാക്ഷികളുടെ പരാതി.






