
കണ്ണൂര്‍; തോനീച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. കണ്ണൂര്‍ കരിമ്പം സ്വദേശി ടി.വി ചന്ദ്രമതിയാണ് മരിച്ചത്. 70 വയസായിരുന്നു പ്രായം. പറമ്പിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുമ്പോഴാണ് ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായ നിലയില്‍ ആരോഗ്യ സ്ഥിരി മോശമായതിനെ തുടര്‍ന്ന് ചന്ദ്രമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.






