
നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അമേയ മാത്യു വിവാഹിതയായി. കാനഡയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ കിരണ്‍ കട്ടിക്കാരന് ആണ് വരന്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.
വിവാഹചിത്രങ്ങള്‍ അമേയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. വെളള ഗൗണില്‍ സുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച നിറത്തിലുളള സ്യൂട്ട് ആയിരുന്നു വരന്റെ ഔട്ട്ഫിറ്റ്.
2023 മെയിലാണ് അമേയ മാത്യു വിവാഹിതയാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. മോതിരം കൈമാറിയതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഇരുവരും വിവാഹിതരായിരിക്കുകയാണ്. വിവാഹത്തോടനുബന്ധിച്ച് നടത്തിയ വിവിധ ആഘോഷങ്ങളുടെ ചിത്രങ്ങളും അമേയ പങ്കുവെച്ചിരുന്നു. ബ്രൈഡല്‍ ഷവറോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. പിന്നീട് സേവ് ദഡേറ്റ് വീഡിയോയും ചിത്രങ്ങളും പങ്കിട്ടിരുന്നു. പിന്നാലെ മെറന്ദി നൈറ്റും മധുരം വെപ്പും അങ്ങനെ എല്ലാ ആഘോഷങ്ങളില്‍ നിന്നുളള മനോഹരമായ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.
കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിമിരം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശയാണ് . സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അമേയ. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയില്‍ വൈറലാവാറുണ്ട്.






