
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ ഷാജി കൈലാസ്. മോഹൻലാലിന്റെ ഇതിഹാസതുല്യമായ അഭിനയജീവിതത്തെയും വ്യക്തിപ്രഭാവത്തെയും ഓർമ്മിപ്പിക്കുന്ന, തികച്ചും മാസ്സ് ശൈലിയിലുള്ള ഒരു ആശംസയാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
സ്ഥിരോത്സാഹത്തിന്റെ വർഷങ്ങൾ, കരുത്തിന്റെ വർഷങ്ങൾ,ആകർഷണീയതയുടെ വർഷങ്ങൾ,സമാനതകളില്ലാത്ത ആധിപത്യത്തിന്റെവർഷങ്ങൾ
പൂർണ്ണമായ വ്യക്തിപ്രഭാവത്തിന്റെ വർഷങ്ങൾ, ഏതൊരു മലയാളിക്കും ഒരേപോലെ അഭിമാനിക്കാവുന്ന ആ കാലാതീതമായ കാന്തികവലയത്തിന്...
പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ....!!!!!സർവ്വശക്തൻ അങ്ങയെ എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ- ഷാജി കൈലാസിന്റെ വാക്കുകള്‍.
'ആറാം തമ്പുരാൻ', 'നരസിംഹം' തുടങ്ങി മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ മാസ്സ് ഹിറ്റുകൾ സമ്മാനിച്ച സംവിധായകന്റെ ഈ വാക്കുകൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ സിനിമാ രംഗത്തുനിന്നും പുറത്തുനിന്നുമായി നിരവധി പ്രമുഖരാണ് താരത്തിന് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.






