
കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരുടെ അക്കൗണ്ടില്‍ നിന്നും ഇ.എം.ഐ പിടിച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ദുരിതാശ്വാസ നിധിയില്‍ നിന്നും മാസപ്പിരിവ് എടുക്കരുതെന്നും ദുരന്തബാധിതരോട് അനുകമ്പ കാട്ടണമെന്നും പറഞ്ഞു.
വയനാട് ദുരന്തത്തിനിരയായവരുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ ഇട്ട ധനസഹായം ബാങ്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സര്‍ക്കാര്‍ സഹായത്തില്‍ നിന്നും ഇഎംഐ പിടിക്കരുതെന്ന് നിര്‍ദേശിച്ച കോടതി ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ബാങ്കുകള്‍ അവയുടെ മൗലീക കടമകള്‍ മറക്കരുതെന്നും കോടതി വാക്കാല്‍ നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു.
ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം നേരിട്ടവരുടെ അക്കൗണ്ടിലേക്ക്് സര്‍ക്കാര്‍ ഇട്ടുകൊടുത്ത ധനസഹായത്തില്‍ നിന്നും ഗ്രാമീണ്‍ബാങ്കിന്റെ വിവിധ ശാഖകള്‍ ഇഎംഐ പിടിച്ചത് വലിയ വിവാദമായി മാറിയിരുന്നു.






