
വാഷിങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനുമായി ബന്ധപ്പെട്ട അവസാന രേഖകള്‍ അമേരിക്ക പുറത്തുവിട്ടു. 3000 ജീവനുകള്‍ തുടച്ചെടുത്ത വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ബിന്‍ ലാദന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്.
ബിന്‍ ലാദനു വേണ്ടി പാകിസ്ഥാനില്‍ നടത്തിയ തിരച്ചിലിനിടെ 2011 ലാണ് ബിന്‍ ലാദനെക്കുറിച്ചും, അല്‍ഖ്വയ്ദയുടെ താവളങ്ങളെക്കുറിച്ചുമുള്ള രേഖകള്‍ അമേരിക്ക കണ്ടെടുത്തത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രത്യേക ഉത്തരവിലൂടെയാണ് സുപ്രധാന രേഖകള്‍ ലോകത്തിന് മുന്നില്‍ എത്തിയത്. പാക്കിസ്ഥാനിലെ അബാട്ടോബാദില് അമേരിക്ക നടത്തിയ സൈനിക ആക്രമണത്തിലാണ് ഒസാമ ബ ിന് ലാദന് കൊല്ലപ്പെട്ടത്. ഈ ഓപ്പറേഷനില്‍ പിടിച്ചെടുത്ത രേഖകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണസംഘം വിശദ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കയുടെ സുരക്ഷാ പഴുതുകള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ അല്‍ഖ്വയ്ദ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് തീവ്രവാദികര്ക്കെതിരെ നിയമനിര്‍മ്മാണവും നടത്തിയിരുന്നു. പിന്നാലെയാണ് ബിന്‍ ലാദനു വേണ്ടി അമേരിക്ക ഇറാഖിലും, പാക്കിസ്ഥാനിലും തിരച്ചില്‍ ശക്തമാക്കുകയും, വധിക്കുകയും ചെയ്തത്.
ബിന്‍ ലാദന്റെ മരണത്തെ തുടര്‍ന്ന് അല്‍ഖ്വയ്ദയുടെ നേതൃ നിരയില്‍ എത്തിയ കന് ഹംസ ലാദനെ അമേരിക്ക ആഗോള ഭീകരുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലീം ഭീകരവാദത്തെ തുടച്ചു നീക്കുമെന്നാണ് സത്യപ്രതിജ്ഞ പ്രസംഗത്തിനിടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുറന്നടിച്ചത്.






