
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഒരു ഫ്ളാറ്റിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. തവാബ് അഹമ്മദ് (27), സുലൈമാന്‍ അഹമ്മദി (31), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും അഫ്ഗാന് പൗരന്മാരാണ്.
അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഹൈക്കമ്മീഷണറുടെ കാര്‍ഡുപയോഗിച്ചാണ് രണ്ടുപേരും ഡല്‍ഹിയില്‍ എത്തിയതെന്ന് ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മോയ് ബിസ്വാര്‍ പറഞ്ഞു
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഹാവുസ് ഖാസ് ഗ്രാമത്തിലെ പബ്ബില്‍ വെച്ചാണ് യുവതി പ്രതികളിലൊരാളായ സലീമിനെ പരിചയപ്പെടുന്നത്. ഇവിടെ വെച്ച് തന്നെ ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറി. പിന്നീട് സലീം യുവതിയെയും സുഹൃത്തിനെയും പാര്‍ട്ടിക്കായി വീട്ടിലേക്ക് ക്ഷണിച്ചു. യുവതിയും സുഹൃത്തും ഫ്ലാറ്റില്‍ എത്തിയപ്പോള്‍ സലീമിന്റെ സുഹൃത്തുകളായ സുലൈമാന്‍, സിദ്ധാര്‍ഥ്, പ്രത്യഷ് എന്നിവരും അവിടെയുണ്ടായിരുന്നു.
പാര്‍ട്ടിക്കിടെ സുഹൃത്തിനെ ജെഎന്‍യുവില്‍ കൊണ്ടുചെന്ന വിട്ടശേഷം യുവതി വീണ്ടും തിരിച്ച് ഫ്ലാറ്റില്‍ മടങ്ങിയെത്തി. തുടര്‍ന്ന് യുവതിയും സലീമും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് ഉറങ്ങിപ്പോയ യുവതി രാവിലെ ഉണര്‍ന്നപ്പോഴാണ് താന്‍ മാനഭാംഗത്തിനിരയായ വിവരം അറിയുന്നത്. തുടര്‍ന്ന് യുവതി സുഹൃത്തുകളെ വിവരം അറിയിച്ചു. സുഹൃത്തുക്കളാണ് വിവരം പോലീസില്‍ അറിയിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.






