
താരസംഘടനയായ അമ്മയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായിക വിധു വിന്‍സന്റ്. ഉടയാനുളളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ എന്നായിരുന്നു വിധുവിന്റെ പ്രതികരണം. സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അടക്കമുളള വിഷയങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കിയ ഡബ്ല്യുസിസിയെ വിധു വിന്‍സെന്റ് അഭിന്ദിച്ചു.
ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ..സിനിമയില്‍ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങള്‍ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്...Hats off to WCC എന്നായിരുന്നു വിധു കുറിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും അതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ അമ്മയിലെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുളള മുഴുവന്‍ ഭാരവാഹികളും രാജിവെച്ചിരുന്നു. തുടര്‍ന്ന് അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു.
അമ്മ ഭരണസമിതിയിലെ ചില ഭാരവാഹികള്‍ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് ഭരണസമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വെച്ച മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രസിഡന്റ് മോഹന്‍ലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയന് ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന് തുടങ്ങിയവരും എക്സിക്യൂട്ടിവിലെ മറ്റ് അംഗങ്ങളുമാണ് രാജിവെച്ചത്.
കലകഭവന് ഷകജോണ്, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനര്, ടൊവീനോ തോമസ്, സരയൂ, അന്‍സിബ, ജോമോള്‍ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങള്‍.






