
ബിഹാറിലെ വൈശാലി ജില്ലയിൽ പുതുതായി നിർമിച്ച എൻ എച്ച് 31 മേൽപ്പാലത്തിന്റെ ഒരു ഭാഗം തകർന്നു. ദേശീയപാത 31ലെ രാമാശിഷ് ചൗക്കിലെ മേൽപ്പാലത്തിലാണ് ഗർത്തം രൂപപ്പെട്ടത്.
കുഴി രൂപപ്പെട്ടത് പാലത്തിലൂടെ യാത്രചെയ്തിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നീട് ചുവന്ന തുണി കെട്ടി ജാഗ്രത നിർദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ബീഹാറിൽ നിരവധി പാലങ്ങളും കലുങ്കുകളും തകർന്ന് വീണിരുന്നു.
അതേസമയം, അധികൃതർ പ്രവർത്തനം തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും ഇതുവരെയും മേൽപ്പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല .കഴിഞ്ഞ ആഴ്ചയിലാണ് ബീഹാറിൽ 1,710 കോടി രൂപ ചെലവഴിച്ച് നിർമിച്ചുകൊണ്ടിരിക്കുന്ന പാലം തകർന്ന് വീണത് . ബീഹാറിൽ ഈ വർഷം തകരുന്ന പതിനാറാമത്തെ പാലമാണിത്. വർധിച്ച് വരുന്ന പാലം തകർച്ചകളിൽ ആശങ്ക ഉയർന്നതോടെ നിതീഷ് കുമാർ സർക്കാർ ഈ വർഷം ആദ്യം 15 എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തിരുന്നു.






