
കൊച്ചി: നടന്മാര് അടക്കം ഏഴൂപേര്ക്കെതിരേ ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം താമസിക്കുന്ന ഫ്ളാറ്റിലെത്തി. നാലു താരങ്ങള്‍ക്കും രണ്ടു പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്, ഒരു അഭിഭാഷകന് എന്നിവര്‍ക്കുമെതിരേയാണ് പരാതി. ജി. പൂങ്കുഴലി, അജിതാബീഗം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്.
മണിയന്‍പിള്ളരാജു, ജയസൂര്യ, ഇടവേളബാബു രണ്ടു പ്രൊഡക്ഷന്‍ കണ്ട്രോളര്, ഒരു അഭിഭാഷകന് എന്നിവര്‍ക്ക് എതിരേയാണ് പരാതി ഉന്നയിച്ചത്. നടിയുടെ ആലുവയിലെ ഫ്ളാറ്റിലാണ് പ്രത്യേക അന്വേക്ഷണ സംഘം എത്തിയത്. 11 മണിയോടെയാണ് ഇവര്‍ ഫ്ളാറ്റില്‍ എത്തിയത്. ലോക്കല്‍ പോലീസിലെ അംഗങ്ങളും പ്രത്യേക അന്വേഷണ സമിതിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഏഴു പേര്‍ക്കെതിരേ ഏഴു എഫ്ഐആര്‍ ഇട്ടാകും അന്വേഷണം. യുവതി തന്നില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്ന് മുകേഷും യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട
ഏഴംഗ സ്പെഷ്യല്‍ ടീമാണ് അന്വേഷിക്കുന്നത്. ഇ മെയിലായിട്ടാണ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളില്‍ തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് ആക്ഷേപം. 2008 ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന ഷൂട്ടിംഗിനിടയിലാണ് ജയസൂര്യയുടെ മോശം പെരുമാറ്റം. അമ്മയില്‍ അംഗത്വം നല്‍കുന്നതിന് ഒത്തുതീര്‍പ്പിന് വഴങ്ങണം എന്ന് ഇടവേളബാബു ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. ഫോം പൂരിപ്പിക്കാന്‍ ഫ്ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയും അവിടെ വെച്ച് കഴുത്തില്‍ ചുംബിച്ചെന്നും ഇവര്‍ പറയുന്നു. അമ്മയില്‍ അംഗത്വം നല്കിയുമില്ല.
മുകേഷ് ഫോണ്‍ വിളിച്ചും നേരില്‍ കണ്ടപ്പോഴും മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മണിയന്‍പിള്ളരാജു ഒരുമിച്ച് സഞ്ചരിച്ചപ്പോള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു, അഭിഭാഷകനായ ചന്ദ്രശേഖരന് എന്നിവരാണ് മോശമായി പെരുമാറിയതെന്നാണ് മിനുവിന്റെ ആരോപണം.






