
നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് രാം ചരണും അല്ലു അര്‍ജുനും. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ഇരുവരുടെയും ആശംസ. ജന്മദിനാശംസകള് പവര്‍ സ്റ്റാര്‍ എന്നായിരുന്നു അല്ലു അര്ജുന് കുറിച്ചത്.
“ഞങ്ങളുടെ പവർ സ്റ്റാർ പവൻകല്യാൺ ഗാരുവിന് ജന്മദിനാശംസകൾ നിങ്ങളുടെ ശക്തിയും അർപ്പണബോധവും അനുകമ്പയും എപ്പോഴും എന്നെയും മറ്റ് പലരെയും പ്രചോദിപ്പിച്ചിട്ടുണ്ട്, എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ, നിങ്ങളുടെ നേതൃത്വം, സാമൂഹ്യനീതിക്ക് വേണ്ടി വാദിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ അർപ്പിതമായ ശ്രദ്ധയും ആന്ധ്രാപ്രദേശിലെ അധഃസ്ഥിതരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതും അവിശ്വസനീയമാംവവിധം പ്രചോദനകരമാണ്. ദൈവം നിങ്ങളെ നയിക്കുകയും അനുഗ്രഹിക്കുകയും കൂടുതൽ ശക്തി നൽകുകയും ചെയ്യട്ടെ .” എന്നായിരുന്നു രാം ചരണ്‍ കുറിച്ചത്.







Comments