
ന്യൂഡല്‍ഹി: ഗോദയിലെ ഗുസ്തിമത്സരം കഴിഞ്ഞ് തിരിച്ചെത്തിയ വിനേഷ് ഫഗോട്ടും ബജരംഗ് പൂനിയയും ഇനി രാഷ്ട്രീയഗോദയിലേക്ക്. കോണഗ്രസില്‍ ചേര്‍ന്ന ഇരുവര്‍ക്കും കോണ്‍ഗ്രസ് ഹരിയാന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും കോണ്‍ഗ്രസില്‍ നിന്നും ടിക്കറ്റ് കിട്ടിയേക്കുമെന്നാണ് കരുതുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇരുവരും ഇന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ കണ്ടു. ജനനായക് ജനതാ പാര്‍ട്ടിയുടെ അമര്‍ജീത് ധണ്ഡയുടെ ജുലാന സീറ്റില്‍ മിസ് ഫോഗട്ട് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുനിയയുടെ സീറ്റ് വ്യക്തമല്ല.
ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്ന മുന്‍ ഗുസ്തി ബോഡി മേധാവി ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ പ്രതിഷേധം നയിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം മിസ് ഫോഗട്ടും പുനിയയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അക്കാലത്ത് അദ്ദേഹം ബിജെപി എംപി കൂടിയായിരുന്നെങ്കിലും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ല.
ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് ലോക്സഭാ സീറ്റ് ബിജെപി നല്‍കിയത് അദ്ദേഹത്തിന്റെ മകന് കരണ്‍ ഭൂഷണ് സിങ്ങിനാണ്. 2014 മുതല്‍ ബിജെപി ഭരിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിനേഷ് ഫോഗട്ടിനെയും ബജ്റംഗ് പുനിയയെയും കൊണ്ടുവരുന്നത് തങ്ങളുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഹരിയാന കര്‍ഷകരുമായി മിസ് ഫോഗട്ടിന്റെ ബന്ധവും ബോണസാണ്.
കഴിഞ്ഞ ആഴ്ച ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ ശംഭുവിലെ പ്രതിഷേധ സ്ഥലത്ത് കര്‍ഷകരെ ഫോഗട്ട് സന്ദര്‍ശിക്കുകയും ഞാന്‍ നിങ്ങളുടെ മകളാണെന്ന് അവരോട് പറയുകയും അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും പറഞ്ഞു. അതേസമയം രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ച് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച ചോദിച്ചെങ്കിലും മറുപടി പറയാന്‍ ഫഗോട്ട് തയ്യാറായില്ല.






