വിജയ്-വെങ്കട് പ്രഭു ചിത്രം ഗോട്ടിന് ആശംസകളുമായി സംവിധായകരായ ലോകേഷ് കനകരാജും അറ്റ്ലിയും. ചിത്രം മികച്ച വിജയം കൈവരിക്കട്ടെ എന്നാണ് ഇരുവരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. 'ബ്ലോക്ബസ്റ്റർ ഗോട്ടിന് പിള്ളേരുടെ ആശംസ' എന്നാണ് അറ്റ്ലി കുറിച്ചത്. ഇരുവരുടെയും ആശംസകൾ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
വിജയ്ക്കൊപ്പം സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത സംവിധായകരാണ് ലോകേഷും അറ്റ്ലിയും. തെരി, മെർസൽ, ബിഗിൽ എന്നീ സിനിമകളാണ് വിജയ്-അറ്റ്ലി കൂട്ടുകെട്ടിൽ പിറന്നത്. മാസ്റ്റർ, ലിയോ എന്നീ സിനിമകളാണ് വിജയ്യെ നായകനാക്കി ലോകേഷ് ഒരുക്കിയത്. ഇതിൽ ലിയോ എന്ന സിനിമ 600 കോടിയിലധികം രൂപ നേടുകയും നടന്റെ കരിയറിലെ കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു.
. റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ അഡ്വാൻസ് റിസർവേഷനിൽ റെക്കോർഡിട്ടുകൊണ്ടിരിക്കുകയാണ് സിനിമ. സാക്നിൽക് റിപ്പോർട്ടുകൾ പ്രകാരം 12.82 കോടി രൂപയുടെ പ്രീ-സെയിൽ നടന്നിട്ടുണ്ട്. ബ്ലോക്ക് ചെയ്ത സീറ്റുകൾ ഉൾപ്പെടെ അഡ്വാൻസ് ബുക്കിംഗിൽ നിന്നുള്ള മൊത്തം ഓപ്പണിംഗ് ഡേ ഗ്രോസ് ഏകദേശം 16.25 കോടി രൂപയാണ്. കമൽഹാസൻ അഭിനയിച്ച ആക്ഷൻ ത്രില്ലറായ ഇന്ത്യൻ 2ൻ്റെ മുൻ റെക്കോർഡ് മറികടന്ന് 2024-ൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിംഗ് നേടിയ തമിഴ് സിനിമയായി ഗോട്ട് ഇതിനോടകം മാറിയിട്ടുണ്ട്.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. എജിഎസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ട് നിർമ്മിക്കുന്നത്.

Comments