
ന്യൂഡല്‍ഹി ; ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ജോലി രാജിവച്ചു. ഈ നീക്കം രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായിയാണ്. സൂഹ മാധ്യമത്തിലൂടെയായിരുന്നു ജോലിയില്‍ നിന്ന് രാജിവെച്ച വിവരം പങ്കുവച്ചത്. ഇന്ന് വിനേഷും ബജ്റങ് പുനിയയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാജിവച്ചതിന് പിന്നാലെ വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അവിടെ എത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം എഐസിസി ആസ്ഥാനത്ത് എത്തിയ ശേഷമായിരിക്കും ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.
'ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റെയില്‍വേയിലെ ജോലി ഞാന്‍ രാജിവയ്ക്കുകയാണ്. തന്റ രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറി. രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും.' വിനേഷ് എക്സില്‍ കുറിച്ചു




