തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് കാര്‍ഗോ നീക്കത്തില്‍ വലിയ പ്രതിസന്ധി. വിദേശ സര്വീസുകളടകം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ സാറ്റ്സ് കരാര്‍ തൊഴിലാളികളുടെ സമരം കാരണം വൈകി. വിമാനങ്ങളില്‍ കയറ്റി അയക്കേണ്ട 20 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കെട്ടിക്കിടക്കുകയാണ്. വേതനവും ബോണസും നിഷേധിക്കുന്ന എയര്‍ ഇന്ത്യ സാട്സ് മാനേജ്മെന്റിനെതിരെ കരാര്‍ തൊഴിലാളികള്‍ ഇന്നലെ മുതല്‍ സംയുക്ത സമരവുമായി മുന്നോട്ട് പോകുകയാണ്. എയര്‍ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരാണ് വിമാനത്താവളത്തിലെ കാര്‍ഗോ നീക്കങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, അബുദാബി, ഷാര്‍ജ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാര്‍ഗോ നീക്കമാണ് മുടങ്ങിയത്. പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ മാത്രമാണ് കാര്‍ഗോ നീക്കം നടന്നത്. ഈ വിമാനത്തിലേക്ക് ആറ് ജീവനക്കാര്‍ ചേര്‍ന്ന് 23 ടണ്‍ സാധനങ്ങള്‍ കയറ്റി അയച്ച ശേഷം മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനതാവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. നിലവില്‍ 8 സര്‍വീസുകള്‍ വൈകിയെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര സര്‍വീസുകള്‍ പുറപ്പെടാന്‍ 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു.

Comments