
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യ്തതുള്ള ജനങ്ങള്‍ക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതെയെന്ന് രാഹുല്‍ ഗാന്ധി യു എസില്‍. ആര് എസ് എസ് വിശ്വസിക്കുന്നത് ഇന്ത്യ ഒരു ആശയംമാത്രമാണെന്നാണ്. എന്നാല്‍ തങ്ങള്‍ ഇന്ത്യയെ ആശയങ്ങളുടെ ബഹുസ്വരമയാണ് കാണുന്നത് എന്നുമായിരുന്നു ഇന്ത്യന്പ്രാവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ടെക്സസിലെ ഡാലസില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ആര്‍എസ്എസിനെതിരായ പരാമര്‍ശം രാഷ്ട്രീയ വാഗ്വാദങ്ങളിലേക്ക് വഴിവച്ചു. രാഹുലിന് മറുപടിയുമായി ബിജെപി രംഗത്തുവന്നു. ഒരു രാജ്യദ്രോഹിക്ക് ആര്‍എസ്എസിനെ അറിയാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് പിറവിയെടുത്തത് ഇന്ത്യയുടെ മൂല്യങ്ങളില്‍ നിന്നുമാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ശത്രുരാജ്യമായ ചൈനയെ പുകഴ്ത്തുകയാണെന്നും ബിജെപിയും ആരോപിച്ചു.






