
കണ്ണൂര്‍ : കണ്ണൂര്‍ വേദിയായ 57 മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണ്ണയത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വിധികര്‍ത്താക്കള്‍ക്കും ഒരു പരിശീലകനും എതിരെ വിജിലന്‍സ് കേസെടുത്തു. കുച്ചിപ്പുടി മത്സരാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിധിനിര്‍ണ്ണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു മത്സരാര്‍ത്ഥിയുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കലോത്സവം അവസാന മിനിട്ടുകളിലേയ്ക്ക് കടക്കവേയാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.





