
ഗുവഹാട്ടി: അസം റൈഫിള്‍സ് ജവാന്മാര് സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം. രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു. അസമിലെ തിന്‍സുകിയ ജില്ലയില്‍ ജാഗുണ് എന്ന സ്ഥത്താണ് അക്രമണം നടന്നത്. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്വേണ്ടി ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.
ജവാന്മാര് തിരിച്ച് വെടിവെയ്ക്കാന്‍ തുടങ്ങിയതോടെ തീവ്രവാദികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശം വളഞ്ഞ ജവാന്മാര് തീവ്രവാദികള്‍ക്കുവേണ്ടി തിര്ച്ചില് നടത്തുകയാണ്. അക്രമണത്തെ തുടര്‍ന്ന് നിരവധി വിനോദ സഞ്ചാരികളും സ്ഥലത്ത് കുടുങ്ങിയിരിക്കുകയാണ്.






