
ഏതൊരു ജോലിമേഖലയിലും ജീവനക്കാര്‍ പാലിക്കേണ്ട ചില നിയമങ്ങളും മാനദണ്ഡങ്ങളുമുണ്ട്. ഈ നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാരെ കമ്പനി പുറത്താക്കാറുമുണ്ട്. ഇപ്പോഴിതാ ഓഫീസിലിരുന്ന് പരസ്പരം ചുംബിച്ച ജീവനക്കാരെ ഒരു കമ്പനി പിരിച്ചുവിട്ട വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഇരുവരും വിവാഹിതരാണ്. എങ്കിലും രണ്ടുപേരും തമ്മില്‍ ബന്ധം തുടരുകയായിരുന്നു. ഇതോടെ, ജീവനക്കാരന്റെ ഭാര്യ തന്റെ ഭര്‍ത്താവും സഹപ്രവര്‍ത്തകയും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് അടക്കം കമ്പനിയിലെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് തനിക്ക് കുടുംബപ്രശ്നം പരിഹരിക്കാന്‍ അവധി തരണമെന്ന് ജീവനക്കാരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇരുവരും ബന്ധം തുടര്‍ന്നു. ജീവനക്കാരിയുടെ ഭര്‍ത്താവും ഈ വിവരങ്ങള്‍ അറിയുകയും മറ്റ് ജീവനക്കാരുടെ മുന്നില്‍ നിന്നും ഓഫീസില്‍ വച്ച് ഇരുവരേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്രയൊക്കെ സംഭവിച്ചെങ്കിലും ബന്ധം അവസാനിപ്പിക്കാന്‍ ഈ ഇരു ജീവനക്കാരും തയ്യാറായില്ലത്രെ. മാത്രമല്ല, ഓഫീസില്‍ നിന്നും മിക്കവാറും ഇരുവരും തമ്മില്‍ ഉമ്മ വയ്ക്കാറുണ്ടായിരുന്നു എന്നും പറയുന്നു.
ഇതിനിടയില്‍ ഒരു സഹപ്രവര്‍ത്തക ജീവനക്കാരിയോട് ഇനി ഇങ്ങനെ ഓഫീസില്‍ വച്ച് പെരുമാറരുത് എന്ന് പറഞ്ഞിരുന്നു. എന്നാല്‍, അത് അവരുമായി ജീവനക്കാരി വഴക്ക് കൂടാനുള്ള കാരണമായിത്തീരുകയാണുണ്ടായത്. ഇതിന്റെ പേരില്‍ വലിയ വാക്കുതര്‍ക്കം തന്നെ ഉണ്ടായി. അതോടെ കമ്പനിയിലെ ഏഴോളം പേര് ചേര്‍ന്ന് ജീവനക്കാരനും ജീവനക്കാരിക്കുമെതിരെ ജനറല്‍ മാനേജര്‍ക്ക് പരാതി നല്കി. എന്തായാലും, പിന്നീട് കമ്പനി ഇരു ജീവനക്കാരെയും പിരിച്ചുവിട്ടു. പക്ഷേ, തങ്ങളെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്തുകൊണ്ട് ഇരുവരും കോടതിയെ സമീപിച്ചു. ജീവനക്കാരി 2.77 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ജീവനക്കാരന് 23.95 കോടിയും. പക്ഷേ, കോടതിവിധി അകമ്പനിക്ക് അനുകൂലമായിരുന്നു. ജീവനക്കാരുടെ പരാതി തള്ളി.






