
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ്ജസ്റ്റീസിന്റെ വീട്ടില്‍ നടന്ന പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തതില്‍ വിമര്‍ശനം. നടപടി അനുചിതമെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്ത് വന്നു.
നടപടി അനുചിതമെന്ന് പ്രശാന്ത് ഭൂഷണും ജസ്റ്റീസിന്റെ നിഷ്പക്ഷതയില്‍ വിശ്വാസം നഷ്ടമായെന്ന് ഇന്ദിരാ ജയ്സിംഗും വിമര്‍ശിച്ചു. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനും ഭാര്യ കല്പ്പനാദാസിനുമൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ഗണപതിപൂജയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
പരമ്പരാഗത മഹാരാഷ്ട്ര തൊപ്പി ധരിച്ച പ്രധാനമന്ത്രി മോദി, ഡി വൈ ചന്ദ്രചൂഡും ഭാര്യയും ചേര്‍ന്ന് ഗണേശ വിഗ്രഹത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ആരതി നടത്തുകയും ചെയ്തു. 'സിജെഐ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജിയുടെ വസതിയില്‍ ഗണേശപൂജയില്‍ പങ്കെടുത്തു.
ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടം: ഒരു ജഡ്ജി തന്റെ ഓഫീസിന്റെ അന്തസ്സുമായി പൊരുത്തപ്പെടാവുന്ന രീതിയില്‍ ഒരു അകലം പാലിക്കണം. അദ്ദേഹം വഹിക്കുന്ന ഉന്നത പദവിക്കും ആ ഓഫീസ് വഹിക്കുന്ന പൊതു ആദരത്തിനും വിരുദ്ധമായ ഒരു പ്രവൃത്തിയോ വീഴ്ചയോ ഉണ്ടാകരുതെന്ന് അദ്ദേഹം കുറിച്ചു.
ഭഗവാന് ശ്രീ ഗണേശന് നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്കി അനുഗ്രഹിക്കട്ടെ' എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി മോദി ആഘോഷത്തിന്റെ ഒരു കാഴ്ച പങ്കുവെച്ചു.






