
അന്തരിച്ച സിപി ഐ എം ജനറല് സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച്ച ഡല്ഹിയില് പൊതുദര്ശനത്തിന് വെക്കും.ഡല്ഹി എ കെ ജി ഭവനിലാണ് രാവിലെ 11 മണി മുതല് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ പൊതുദര്ശനം നടക്കുക. ജനങ്ങള്ക്ക് അന്തിമോപചാരം അര്പ്പിക്കാനുള്ള സൗകര്യവും അവിടെത്തനെയുണ്ടാകും ഉണ്ടാകും.
ശനിയാഴ്ച വൈകുന്നേരമായിരിക്കും യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറുക. നിലവില് ഡല്ഹി എയിംസ് മോര്ച്ചറിയിലുള്ള മൃതദേഹം പിന്നീട് വസന്ത്കുഞ്ചിലെ വസതിയിലേക്കും എത്തിക്കും.
ശ്വാസകോശ അണുബാധയെത്തുടര്ന്ന് ഡല്ഹി എയിംസില് തീവ്രപരിചരണവിഭാഗത്തില് കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് 3.05നാണ് വിട വാങ്ങിയത്. യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്ന്ന് ആഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില് പ്രവേശിപ്പിച്ചത്.







Comments