
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. അഭിനയത്തില്‍ താരം അരങ്ങേറ്റം കുറിച്ചത് സീരിയലിലൂടെയാണ്. നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവ കൃഷ്ണയും സീരിയല്‍ രംഗത്ത് സജീവമായ താരമാണ്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന ദമ്പതിമാരാണിവര്‍. യൂട്യൂബ് ചാനല്‍ വഴി എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി സാരിയില്‍ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. കേരള സാരിയില്‍ അതിസുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കേരള സെറ്റ് സാരിയ്ക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് തലമുടി അഴിച്ചിട്ട് അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് കമന്റുകള്‍ കുറിക്കുന്നത്.
2021 ല്‍ ആയിരുന്നു യുവ കൃഷ്ണ- മൃദുല വിജയ് യുടെ വിവാഹം. രണ്ടുപേര്‍ക്കും ധ്വനി കൃഷ്ണ എന്നൊരു മകളുമുണ്ട്. കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്ക്കുന്ന താരങ്ങള്‍ കൂടിയാണിവര്‍.






