പാണ്ടകള്‍ക്ക് പകരം നായ്ക്കളെ പെയിന്റടിച്ച് സന്ദര്‍ശകര്‍ക്ക് മുന്പില് പ്രദര്‍ശിപ്പിച്ച ചൈനീസ് മൃഗശാലയ്ക്കെതിരെ വ്യാപക വിമര്‍ശനം. ചൈനയിലെ ഷാന്‍വെയ് മൃഗശാലയിലാണ് സംഭവം. പാണ്ടകള്‍ ഇല്ലാത്തതിനാല്‍ നായ്ക്കളെ പെയിന്റടിച്ച് പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ചൗ ചൗസ് എന്ന ഇനത്തില്‍പ്പെട്ട നായ്ക്കളെയാണ് മൃഗശാല അധികൃതര്‍ പാണ്ടകളാക്കിമാറ്റിയത്. സന്ദര്‍ശകര്‍ക്കു നേരെ നായ കുരച്ചതോടെ കള്ളത്തരം പുറത്തായി. സംഭവം പുറത്തറിഞ്ഞതോടെ മൃഗശാലയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സന്ദര്‍ശകരെത്തിയപ്പോള്‍ നാലുകാലില്‍ നടക്കുന്ന നാക്കുപുറത്തിട്ട പാണ്ടയെയാണ് കണ്ടത്. കുരച്ചതോടെ ആളുകള്‍ അമ്പരന്നു. അപ്പോഴും മൃഗശാല അധികൃതര്‍ തങ്ങളുടെ കള്ളത്തരം മറയ്ക്കാനാണ് ശ്രമിച്ചത്. ഇത് പാണ്ടയിലെ സവിശേഷ ഇനമാണെന്ന് പറഞ്ഞു.
എന്നാല്‍ വടക്കന്‍ ചൈനയിലെ പ്രമുഖ സ്പിറ്റ്സ് ഇനമായ നായയാണെന്ന് സന്ദര്‍ശകരില്‍ പലരും കണ്ടെത്തി. നായയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. വിവാദമായതോടെ മൃഗശാല അധികൃതര്‍ക്ക് സത്യം പറയേണ്ടി വന്നു. ചൈനയിലെ പല മൃഗശാലയിലും ഇതുപോലെയുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ജിയാങ്സു പ്രവിശ്യയിലെ തായ്ഷോ മൃഗശാലയിലും ഇത്തരം നായ്ക്കളെ പാണ്ടകളാക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Comments