
പൊറിഞ്ചു മറിയം ജോസ് എന്ന ഒരൊറ്റ ചിത്രം മാത്രം മതി നൈല ഉഷയെ മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ. അഭിനയം, മോഡലിങ്, നൃത്തമൊക്കെയായി വളരെ തിരക്കിലാണ് നൈലയിപ്പോൾ. ഇടയ്ക്കിടെ തന്റെ സുഹൃത്തുക്കൾക്കൊപ്പം മനോഹരമായ ഡാൻസ് വിഡിയോകളുമായും നൈല എത്താറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഡാൻസ് വിഡിയോയുമായെത്തിയിരിക്കുകയാണ് നൈലയും കൂട്ടുകാരും.
ഓണാഘോഷ വേളയിലായിരുന്നു സംഘത്തിന്റെ ഈ തകർപ്പൻ ഡാൻസ്. കേരളാസാരിയാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. ‘ഓണം ഓൺഗോയിങ്’ എന്ന അടിക്കുറിപ്പോടെയാണ് നൈല വിഡിയോ പങ്കുവച്ചിരിക്കുന്നത്.
തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ ‘ഗോലുമാല്’ എന്ന പാട്ടിനൊപ്പമാണ് നൈല ഉഷയും സുഹൃത്തുക്കളും ചുവടുവച്ചത്. നിരവധി പേരാണ് താത്തിന്റെ വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. വളരെ നന്നായിട്ടുണ്ട്, നാല് പേരും തെങ്കാശിയിൽ എത്തിയല്ലോ എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.






