
കുടുംബപ്രേക്ഷകര്‍ക്ക് മാത്രമല്ല ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല യുട്യൂബ് വ്ലോഗറായും തിളങ്ങി നില്ക്കുന്ന താരമാണ് ശ്രീവിദ്യ. അടുത്തിടെയാണ് ശ്രീവിദ്യയും സംവിധായകൻ രാഹുല്‍ രാമചന്ദ്രനും വിവാഹിതരായത്. സോഷ്യല്‍മീഡിയ ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെയും. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഒന്നായതാണ് ഇവര്‍. സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഹണിമൂണ്‍ യാത്രയ്ക്ക് പോകുന്ന സന്തോഷം പങ്കിട്ടിരിക്കുകയാണ് താരങ്ങള്‍. എയര്‍പോര്‍ട്ടില്‍ ലഗേജുമായി ചിരിച്ചു കൊണ്ട് നില്ക്കുന്ന ചിത്രങ്ങളാണ് താരങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ‘‘നിങ്ങൾ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങൾ ഹണിമൂൺ പോയിട്ട് വരാം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്രീവിദ്യയും രാഹുലും ഹണിമൂണ്‍ യാത്ര പോകുന്ന സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.






