
അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് മേനക സുരേഷ്. അമ്മയ്ക്കും അച്ഛനും പിന്നാലെയായി മക്കളും സിനിമാരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. മൂത്ത മകളായ രേവതി ക്യാമറയ്ക്ക് പപിന്നിലെ കാര്യങ്ങളിലാണ് ഫോക്കസ് ചെയ്തത്. എന്നാല്‍ കീര്‍ത്തിയെ പോലെ തന്നെ ചില സിനിമകളില്‍ രേവതിയും മുഖം കാണിച്ചിട്ടുണ്ട്.
ബാലതാരത്തില്‍ നിന്നും നായികയായി രേവതി എത്തുമോയെന്നായിരുന്നു ഇടക്കാലത്ത് സിനിമാലോകം ഉറ്റുനോക്കിയത്. കീര്‍ത്തിയുടെ സിനിമാപ്രവേശനം എല്ലാവരും പ്രതീക്ഷിച്ചതാണ്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു കീര്‍ത്തി സിനിമയില്‍ അരങ്ങേറിയത്.
പ്രിയദര്ശന് ചിത്രമായ ഗീതാജ്ഞലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ നായികാപ്രവേശനം. അഭിനയിക്കാനറിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ മലയാളത്തില്‍ നിന്നും കേട്ടെങ്കിലും, അന്യഭാഷ താരപുത്രിയെ കൈനീട്ടി സ്വീകരിക്കുകയായിരുന്നു. നിരവധി മികച്ച അവസരങ്ങളായിരുന്നു താരപുത്രിക്ക് ലഭിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയുടെ സ്വന്തം നായികയായി മാറുകയായിരുന്നു കീര്‍ത്തി. ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും താരപുത്രിക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അഭിനയിച്ചിരുന്ന കാലത്തെ പോലെയൊന്നുമല്ല, ഇന്നെല്ലാം മാറിയെന്നായിരുന്നു മേനക പറഞ്ഞത്.
സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് മേനക. ഇപ്പോഴിതാ തിരുവനന്തപുരത്തെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് മേനക. നാളുകള്‍ക്ക് ശേഷമാണ് ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം ഗ്രൂപ്പ് ഒന്നിച്ചത്. മനോഹരമായ നിമിഷങ്ങളായിരുന്നു അത്. ഈ ഗ്യാങ്ങിലെ കുറച്ചുപേരെ ഞങ്ങള്‍ ശരിക്കും മിസ് ചെയ്തുവെന്നുമായിരുന്നു മേനക കുറിച്ചത്.
ജലജ, കാര്‍ത്തിക, ചിപ്പി, പ്രവീണ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു മേനക പങ്കുവെച്ചത്. ചിപ്പിയും പ്രവീണയും മിനിസ്ക്രീനിലൊക്കെയായി സജീവമാണ്. മറ്റ് മൂന്നുപേരും ഇപ്പോള്‍ അഭിനയമേഖലയില്‍ സജീവമല്ല.






