
നൈജീരിയയിലുണ്ടായ ബോട്ട് അപകടത്തിൽ 60 പേർ മരിച്ചു. ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 300ലധികം പേരാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 160ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.
നൈജർ നദിയിൽ ചൊവ്വാഴ്ച രാത്രി അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നാണ് വിവരം. വാർഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയിൽ നിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും മോക്വ ലോക്കൽ ഗവൺമെന്റ് ഏരിയ ചെയർമാൻ ജിബ്രിൽ അബ്ദുല്ലാഹി മുറേഗി പ്രസ്താവനയിൽ പറഞ്ഞു.






