
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാനഡ, അമേരിക്ക, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും എണ്ണം വര്‍ധിച്ചുവരുകയാണ്. മൈഗ്രഷന്‍ ലക്ഷ്യമിട്ട് എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തുമാണ് പലരും പോകുന്നത്. മൈഗ്രേഷന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ് കാനഡ. എന്നാല്‍ ഇപ്പോഴിതാ കാനഡയില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്.
സിവി അടക്കമുള്ള രേഖകള്‍ കൈയ്യില്പിടിച്ച് വെയ്റ്റര്‍ ജോലി അഭിമുഖത്തിനായി വരി നില്ക്കുന്നവരുടെ വീഡിയോയാണ് വൈറലായത്. ബ്രാംപ്റ്റണ്‍ തന്തൂരി ഫ്ളേം റസ്റ്റോറന്റിന് മുന്നിലാണ് ഇത്തരമൊരു ക്യൂ രൂപപ്പെട്ടത്.
വെയ്റ്റര്‍, സെര്‍വന്റ് ജോലികളുടെ അഭിമുഖത്തിനായി മൂവായിരത്തോളം വിദ്യാര്‍ഥികളാണ് എത്തിയത്. ഇവരില്‍ ഇന്ത്യക്കാരല്ലാത്തവരുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ ലഭ്യമായ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചക്ക് ഈ വീഡിയോ വഴിവച്ചിട്ടുണ്ട്.






