
'നീന' എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടിയാണ് ദീപ്തി സതി. നല്ലൊരു ഡാന്‍സറും മോഡലും കൂടിയാണ് ദീപ്തി. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ താരം ഇടയ്ക്ക് അമ്പരപ്പിക്കാറുണ്ട്. ഇത്തവണ കല്ല്യാണ്‍ നവരാത്രിക്കായി എത്തിയ ദീപ്തിയുടെ സ്റ്റൈലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ദീപ്തിയുടെ ഹെയര്‍ സ്റ്റൈലാണ് ഏവരേയും അമ്പരിപ്പിച്ചിരിക്കുന്നത്. ബോബ് കട്ട് ചെയ്ത് നീളം കുറച്ച് മുടിയും ലെഹങ്ക സെറ്റ് ഔട്ട്ഫിറ്റും അണിഞ്ഞ് ഗ്ലാമറസായാണ് താരം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
ജിംസ് കൗച്ചറിന്റെ ഓറഞ്ച് നിറത്തിലുള്ള ഹെവി വര്‍ക്കുകളോടു കൂടിയ ഔട്ട്ഫിറ്റാണിത്. ഒപ്പം അതേ നിറത്തില്‍ നെറ്റ് മെറ്റീരിയല്‍ കൊണ്ടുള്ള ദുപ്പട്ടുയും കൊടുത്തിരിക്കുന്നു.
സെലിബ്രറ്റി സ്റ്റൈലിസ്റ്റായ അമൃത ലക്ഷ്മിയാണ് ദീപ്തിയുടെ ഈ ലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സണ്‍ഷൈന്‍ എന്ന ക്യാപ്ഷനോടെ ദീപ്തി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.






