
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് യുവ കൃഷ്ണയും മൃദുല വിജയും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സ്റ്റാര്‍ മാജിക്കില്‍ ഒന്നിച്ചെത്തിയിട്ടുണ്ടെങ്കിലും സീരിയലിനായി ഇവര്‍ ഇതുവരെ ഒന്നിച്ചിട്ടില്ല. എന്നാണ് അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അവസരം വന്നാല്‍ അത് സംഭവിച്ചേക്കുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഞങ്ങളും അതാഗ്രഹിക്കുന്നുണ്ട്, എന്ന് നടക്കുമെന്നറിയില്ലെന്നും യുവ പറഞ്ഞിരുന്നു.
യുവയും മൃദുലയും പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ഇരുവരും പങ്കിട്ടത്. റൊമാന്റിക്ക് മൂഡിലും ഇരുവരും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നു. ആദ്യത്തെ ഫോട്ടോയില്‍ യുവയെ മാത്രമേ മനസിലായുള്ളൂവെന്നായിരുന്നു കമന്റ്. സൂര്യന് നാണിച്ച് തലതാഴ്ത്തിയെന്നായിരുന്നു വേറൊരാള് പറഞ്ഞത്. ജീവിതത്തിലെന്നും ഈ സന്തോഷം നിലനില്ക്കട്ടെയെന്നുള്ള കമന്റുമുണ്ടായിരുന്നു. ഇതിനകം തന്നെ പുതിയ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.






