
ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ പ്രിന്‍സസ് ലുക്കിലുള്ള തന്റെ ചിത്രങ്ങങ്ങളാണ് അദിതി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.കുട്ടികളുടെ പ്രിയപ്പെട്ട ഫാന്റസി ചിത്രമായ ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഫോട്ടോഷൂട്ട്.
ഗൗരി ആന്റ് നൈനികുടെ 2024 ഫോള്‍ വിന്റര്‍ കളക്ഷനില്‍ നിന്നുള്ള വെല്‍വറ്റ് മിഡി ഔട്ട്ഫിറ്റാണിത്.ഷൈനിംഗ് ആയിട്ടുള്ള പ്ലെയ്ന്‍ ഔട്ടിഫിറ്റിന്റെ ഹൈലൈറ്റ് കഴുത്തില്‍ കൊടുത്തിരിക്കുന്ന സ്റ്റോണ്‍ വര്‍ക്കാണ്.
ഗോള്‍ഡന്‍ ഷെയ്ഡുള്ള ഒരു സ്റ്റോണിനു ചുറ്റുമായി വെളുത്ത നിറത്തിലുള്ള കല്ലുകളും പതിച്ചിരിക്കുന്നു. അതിന് മാച്ചിങ്ങ് ആയിട്ട് വെള്ള മുത്തുകളോടു കൂടി ഒരു നെക്പീസും അദിതി അണിഞ്ഞിട്ടുണ്ട്.
ഹൈ പോണി ടെയ്ല് മാതൃകയില്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്ന മുടിയില്‍ പേള്‍ ഉപയോഗിച്ചുള്ള അക്സസറി കൊടുത്തിരിക്കുന്നു.
ന്യൂഡും ലൈറ്റുമായിട്ടുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ തന്നെ സിംഗിള്‍ സ്ട്രോക്കോടു കൂടിയ ഐലൈനര്‍ ലുക്കില്‍ ബോള്‍ഡാക്കി മാറ്റുന്നു.
സെലിബ്രറ്റി സ്റ്റൈലിസ്റ്റായ സനം രത്താന്സിയാണ് അദിതിയുടെ ഈ വണ്ടര്‍ ലാന്‍ഡ് ലുക്കിനു പിന്നില്‍. ബോളിവുഡ് ഹങ്കാമയുടെ അവര്‍ഡ് ചടങ്ങില്‍ ഈ ലുക്കിലാണ് അദിതി പങ്കെടുത്തത്.






