
ചെന്നൈ: ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മറീനാബീച്ചില്‍ പോലീസും സമരക്കാരും നടത്തിയ തെരുവ് യുദ്ധത്തില്‍ പോലീസുകാര്‍ കല്ലെറിയുന്നതിന്റെയും വാഹനങ്ങള്‍ കത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. തെരുവില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷയും മറ്റും പോലീസുകാര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കെ പോലീസ് ആരോപണം നിഷേധിച്ചു. പ്രതിഷേധത്തിന് ശേഷം ചെന്നൈ ഇപ്പോള്‍ ശാന്തമാണ്. മറീനയില്‍ 20 താഴെ പ്രതിഷേധക്കാര്‍ മാത്രമാണുള്ളത്.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിനായി തങ്ങളുടെ സൈബര്‍ക്രൈം വിഭാഗത്തിന് കൈമാറിയെന്ന് പോലീസ് വ്യക്തമാക്കി. വിവേകാനന്ദര്‍ ഇല്ലത്തിനടുത്ത് അക്രമാസക്തരായ ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെടുന്നതിനിടയിലാണ് പോലീസ് കല്ലേറും വാഹനങ്ങള്‍ക്ക് തീവെയ്പ്പും നടത്തുന്നത്. മറീനാബീച്ചിലെ കാമരാജര്‍ ശാലൈയില്‍ നടന്ന പ്രതിഷേധം നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് ചെന്നൈ സിറ്റി പോലീസിനെയാണ്.
ആള്‍ക്കാരെ നിര്‍ബ്ബന്ധിപ്പിച്ച് ഒഴിപ്പിക്കുന്നതിന് മുമ്പായി പോലീസ് സമരക്കാരുമായി പല തവണ ചര്‍ച്ച നടത്തിയതായി പോലീസിനെ ഉന്നതോദ്യോഗസ്ഥര്‍ പറയുന്നു. പോലീസ് ആള്‍ക്കാരെ ആക്രമിക്കുകയും റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീ വെയ്ക്കുകയും ചെയ്തതായി ദൃക്സാക്ഷികളായ അനേകരാണ് വ്യക്തമാക്കിയത്. ചില പോലീസുകാര്‍ അടിച്ചതിനെ തുടര്‍ന്ന തന്റെ മോട്ടോര്‍ ബൈക്ക് കേടായതായി ലയോളാ കോളേജ് പ്രൊഫസര്‍മാരില്‍ ഒരാള്‍ പറഞ്ഞത്. തെരുവിലൂടെ നടന്നുപോയ വൃദ്ധരെയും നിരപരാധികളായ ദമ്പതികളില്‍ സ്ത്രീയെയും പോലീസുകാര്‍ ആക്രമിച്ചു.
പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതെ വന്നതിനെ തുടര്‍ന്ന് ആള്‍ക്കാരെ ബലമായി ഒഴിപ്പിക്കാന്‍ പോലീസ് നോക്കിയെങ്കിലും എല്ലാവരും കടല്‍ത്തീരത്ത് മനുഷ്യച്ചങ്ങല തീര്‍ക്കുകയായിരുന്നു. ജല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി പണ്ണീര്ശെലവം കാണിക്കട്ടെയെന്നായിരുന്നു സമരക്കാരുടെ നിലപാട്. ആള്ക്കാര് പിരിഞ്ഞുപോകാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര് വാതകവും പ്രയോഗിക്കുകയും ചെയ്തു. എന്നിട്ടും സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അനേകം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനക്കൂട്ടം പോലീസിന് നേരെ പെട്രോള്‍ബോംബും മറ്റും എറിയുന്നതും ദൃശ്യത്തിലുണ്ടായിരുന്നു.
Police themselves burnt everything and put the blame on innocent students and this is the proof. @hrw @UNHumanRights @news7tamil pic.twitter.com/tNZs5tp2HF
— WeNeedJustice💪🏻 (@AniLovesNami) January 23, 2017






