
ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് രാജ്യം ഇന്ന് വിട നല്‍കും. വെര്‍ലിയിലെ പൊതുശ്മശാനത്തില്‍ വൈകിട്ട് നാലു മണിയോടെ സംസ്‌കാരം നടക്കും. സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ്)യില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം. രാവിലെ 10 മുതല്‍ നാലു വരെ യാണ് പൊതുദര്‍ശനം.
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എന്‍സിപിഎയിലേക്ക് എത്തുന്നവര്‍ ഗേറ്റ് മൂന്ന് വഴി പ്രവേശിച്ച് ഗേറ്റ് രണ്ട് വഴി പുറത്തേക്ക് ഇറങ്ങണമെന്നും പരിസരത്ത് പാര്‍ക്കിംഗ് സൗകര്യം ഇല്ലെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ബുധനാഴ്ച്ച രാത്രിയോടെയാണ് രത്തന്‍ടാറ്റ വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരാന്‍ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരെത്തി.
വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി രത്തന്‍ ടാറ്റ ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ചിരുന്നു. 1991ല്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സ്ഥാനമേറ്റ രത്തന്‍ ടാറ്റ ടാറ്റയെ വിജയവഴിയില്‍ ഉറപ്പിച്ചുനിര്‍ത്തിയ ഇതിഹാസമാണ്. കച്ചവടത്തിന്റെ ലോകത്ത് കനിവും കരുതലും ഒരുപോലെ ഉയര്‍ത്തിപ്പിടിച്ചയാളെന്ന വിശേഷണമാണ് അദ്ദേഹത്തിനുള്ളത്.
ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ ബിസിനസില്‍ വരെ കൈവെച്ചിട്ടുള്ള അദ്ദേഹം ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ വിപണിയില്‍ എത്തിച്ച സംരംഭകന്‍ കൂടിയാണ്. 2009 ല്‍ അദ്ദേഹം പുറത്തിറക്കിയ നാനോ കാര്‍ ഇന്ത്യന്‍ വാഹനചരിത്രത്തിലെ വലിയ അദ്ധ്യായമായി കണക്കാക്കപ്പെടുന്നു. 1998 ഡിസംബര്‍ 30ന് ഇന്ത്യയില്‍ നിര്‍മിച്ച 'ഇന്‍ഡിക്ക' കാര്‍ പുറത്തിറക്കി. ഇന്‍ഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു. 2008 ല്‍ വിഖ്യാത കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങളും ഏറ്റെടുത്തു.
കോപററേറ്റ് രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മാണവുമായി കൂട്ടിച്ചേര്‍ക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടു. ദീര്‍ഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ജീവിച്ചിരിക്കുന്ന ഇതിഹാസമെന്നാണ് രത്തന്‍ ടാറ്റയെ ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അനുസ്മരിച്ചത്.






