
നടി നൂറിന് ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും ജീവിതത്തിൽ മാതൃകപൂർണ്ണമായ ദാമ്പത്യം നയിക്കുകയാണ്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ വിവാഹനിശ്ചയവും ഈ വര്‍ഷം വിവാഹവും നടന്നു.
വിവാഹത്തിന് മുൻപേ നല്ല സുഹൃത്തുക്കൾ ആയിരുന്നു ഫഹീമും നൂറിനും ആ സൗഹൃദം വിവാഹ ശേഷവും തുടരുകയാണ് ഇരുവരും.
ഇരുവരുടെയും ചിത്രങ്ങൾ കണ്ടാൽ അറിയാം ജീവിതത്തിൽ എത്രത്തോളം ഹാപ്പി ആണ് രണ്ടാളും എന്ന്. വിവാഹശേഷവും സൗഹൃദം തുടരാൻ കഴിയുന്നത് തന്നെയാണ് ഭാഗ്യവും. ഒന്നിക്കേണ്ടവർ തന്നെയെന്ന് അള്ളാഹുവിന്റെ തീരുമാനം നിരുത്സാഹപ്പെടുത്താൻ പലരും നോക്കി, അവിടെ ഒന്നും തളർന്നില്ല എന്നും ആരാധകർ കമന്റുകൾ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ഫഹീമിന് പിറന്നാളാശംസിച്ചുകൊണ്ട് നൂറിന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘നിങ്ങളുടെ അടുത്ത് ഇരുന്നു നിങ്ങളുടെ ജന്മദിനത്തിൽ ഇത് ടൈപ്പ് ചെയ്യുന്നത്, അല്ലാഹു എനിക്ക് സാധ്യമാക്കിയ എൻ്റെ സ്വപ്നങ്ങളിൽ നിന്നുള്ള ഒരു ദൃശ്യം ആയി ഇത് മാറുന്നു .
നീ എനിക്ക് കണ്ണാടി പോലെയാണ്, ഓരോ ദിവസവും എനിക്ക് അത് കൂടുതൽ കൂടുതൽ അനുഭവപ്പെടുന്നു. പ്രണയത്തിൻ്റെയും സന്തോഷം നിറഞ്ഞ ഓർമ്മകളുടെയും ഒരുമിച്ചുള്ള ഒരുപാട് നിമിഷങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നീ എൻ്റെ അരികിലില്ലാതെ ഒരു നിമിഷം പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ ഏറ്റവും നല്ല സുഹൃത്ത് , എൻ്റെ ലോകം’ നൂറിൻ കുറിച്ചു. നിരവധിപ്പേരാണ് ഫഹീമിന് ആശംസകളുമായെത്തുന്നത്.






