
ഫിലിപ്പീൻസ് സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയം പ്രഖ്യാപിത ദൈവപുത്രനും. ഫിലിപ്പീൻസ് പാസ്റ്റർ അപ്പോളോ ക്വിബ്ലോയി സെനറ്റാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയിലേക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലാളികളാക്കി കയറ്റി അയച്ച കേസിൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൂടിയാണ് ഇയാൾ. മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടിന്റെ അനുയായി കൂടിയാണ് ഇയാൾ.
74കാരനായ ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമം മനുഷ്യക്കടത്ത് എന്നിവ അടക്കമുള്ള കേസുകളിലാണ് ജയിലിലായത്. സ്ഥാനാർത്ഥിയായുള്ള അപേക്ഷ അഭിഭാഷകർ മുഖേനയാണ് ഇയാൾ നടത്തുന്നത്. ദൈവകേന്ദ്രീകൃതമായ നിയമങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനും ഫിലിപ്പീൻസുകാർക്ക് വേണ്ടിയുള്ള ഫിലിപ്പീൻസുകാരനായുമാണ് താൻ മത്സരിക്കുന്നതെന്നും ഇയാൾ വിശദമാക്കുന്നത്.
2021ലാണ് അമേരിക്കയിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. എന്നാൽ ഇയാളെ പ്രതിരോധിച്ച് പ്രതിഷേധിച്ച ഇരകളാക്കപ്പെട്ടവർ തങ്ങളുടെ രാത്രി ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു വിശദമാക്കിയിരുന്നത്. 'കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്' സ്ഥാപകനായ അപ്പോളോ ക്വിബ്ലോയി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അപ്പോളോ ക്വിബ്ലോയി. സിനിമയെ വെല്ലുന്ന രീതിയിൽ അതിസാഹസികമായാണ് അപ്പോളോ ക്വിബ്ലോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. ദാവോയിൽ നിന്ന് രണ്ടാഴ്ചയിലേറെ നീണ്ട പോലീസ് നീക്കത്തിനൊടുവിലാണ് അപ്പോളോ പിടിയിലായത്.






