
മുംബൈ: വ്യവസായ പ്രമുഖന് രത്തന്‍ നേവല്‍ ടാറ്റയ്ക്ക് വിട നല്കി രാജ്യം. രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് അന്ത്യയാത്ര ഒരുക്കിയത്. മുംബൈയിലെ വോര്‍ളി ശ്മശാനത്തിലായിരുന്നു സംസ്കാരം. രാവിലെ പത്ത് മുതല്‍ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ്)യിലെ പൊതുദര്ശനത്തില് നിരവധി പ്രമുഖര്‍ പങ്കെടുത്തു.
#WATCH | Last rites of veteran industrialist Ratan Tata, being performed with state honour at Worli crematorium in Mumbai pic.twitter.com/08G7gnahyS
— ANI (@ANI) October 10, 2024
കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്, രാഷ്ട്രീയ നേതാക്കളായ അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ശരത് പവാര്‍, സുപ്രിയ സുലേ, ഉദ്ധവ് താക്കറേ, ഏക്നാഥ് ഷിന്‍ഡേ, ഭൂപേന്ദ്ര പട്ടേല്‍, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായികളായ മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവരും പങ്കെടുത്തു.
#WATCH | Mumbai, Maharashtra: Mortal remains of veteran industrialist Ratan Tata brought to Worli crematorium for his last rites, which will be carried out with full state honour. pic.twitter.com/8lB2F2AmFH
— ANI (@ANI) October 10, 2024
സിനിമാ വ്യവസായ രംഗത്തെ നിരവധി പ്രമുഖരും രത്തന്‍ ടാറ്റയ്ക്ക് അനുശോചനം അറിയിച്ച് എന്സിപിഎയിലെത്തിയിരുന്നു. രത്തന്‍ ടാറ്റായുടെ വളര്‍ത്തു നായ 'ഗോവ'യും പൊതുദര്‍ശന വേദിയിലെത്തി. മുംബൈയിലും ഗുജറാത്തിലും ഇന്ന് ദുഖാചരണമാണ്.രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന് ഇന്ന് മഹാരാഷ്ട്രയിൽ ഔദ്യോഗിക ദുഃഖാചരണമായിരുന്നു. സംസ്ഥാന സർക്കാറിന്റെ എല്ലാ പരിപാടികളും മരണത്തെ തുടർന്ന് റദ്ദചെയ്യ്തിരുന്നു.






